Posts

Showing posts from August, 2021

കൊവിഡ് 19: തുടർച്ചയായ രണ്ടാം വർഷവും ജാപ്പനീസ് ഗ്രാൻഡ് പ്രിക്സ് റദ്ദാക്കി

Image
 കൊവിഡ് സാഹചര്യത്തെ തുടർന്ന് തുടർച്ചയായ രണ്ടാം വർഷവും ജാപ്പനീസ് ഗ്രാൻഡ് പ്രിക്സ് റദ്ദാക്കി. ഒക്ടോബർ 10നാണ് ഗ്രാൻഡ് പ്രിക്സ് തീരുമാനിച്ചിരുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് ജാപ്പനീസ് ഗ്രാൻഡ് പ്രിക്സ് റദ്ദാക്കാൻ കേന്ദ്രസർക്കാർ തന്നെയാണ് തീരുമാനിച്ചത്. ഫോർമുല വൺ അധികൃതർ വിവരം ഔദ്യോഗികമായി അറിയിച്ചു.  (Covid Japanese Grand Prix)

വിദേശത്തും റെയിൽവേയിലും ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; യുവാവിനെതിരെ ഗുരുതര ആരോപണവുമായി 14 വനിതാ ഉദ്യോഗാർത്ഥികൾ [Exclusive]

 വിദേശത്തും റെയിൽവേയിലും ജോലി വാഗ്‌ദാനം ചെയ്ത് യുവതികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയെന്ന് പരാതി. തൊടുപുഴ സ്വദേശി സനീഷിനെതിരെ ഗുരുതര ആരോപണവുമായി 14 വനിതാ ഉദ്യോഗാർത്ഥികൾ രംഗത്തെത്തി. വിദേശത്തും റെയിൽവേയിലും ജോലി വാഗ്‌ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതികളുടെ പരാതി. പ്രതിയായ സനീഷ് ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. അശ്ലീല വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയതായും പരാതിയിൽ പറയുന്നു. മയക്ക് മരുന്ന് നൽകിയാണ് ദൃശ്യം ചിത്രീകരിച്ചതെന്ന് പീഡനത്തിന് ഇരയായ യുവതി ട്വന്റിഫോറിനോട് പറഞ്ഞു. പ്രതി സനീഷിന്റെ കൂട്ടാളി നെയ്യാറ്റിൻകരയിലെ അഭിഭാഷകയ്ക്കുമെതിരെ യുവതികൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. Read Also : കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് എറണാകുളം വൈറ്റിലയിൽ റോയൽ ഗാർമെൻറ്സ് എന്നൊരു സ്ഥാപനം പ്രതിയായ സനീഷ് നടത്തിയിരുന്നു. ഈ സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പുകൾ നടത്തിയിരിക്കുന്നത്. സനീഷിന്റെ കൂട്ടാളിയായ അഭിഭാഷകയ്ക്ക് വരുന്ന വിവാഹ മോചന കേസുകളിലെ യുവതികളെ കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പ് നടത്തി വന്നിരുന്നത്. വിവാഹ മോചനത്തിനായി വരുന്ന യുവതികളോട് വിദേശത്തും റെയിൽവേയ...

അപ്രതീക്ഷിതമായി ഭാരം കൂടി; യുവതിയുടെ വയറ്റിൽ നിന്ന് ഡോക്റ്റർമാർ നീക്കം ചെയ്തത് ഫുട്‍ബോൾ വലിപ്പത്തിലുള്ള മുഴ

Image
News18 NEWS18 MALAYALAM LAST UPDATED:  AUGUST 18, 2021, 12:43 PM IST SHARE THIS: അപ്രതീക്ഷിതമായി ഭാരം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഡോക്റ്ററെ കണ്ട യുവതി തന്റെ വയറ്റില്‍ ഫുട്‌ബോളിന്റെ വലിപ്പത്തില്‍ ഒരു മുഴയുണ്ടെന്ന് അറിഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ പകച്ചുപോയി. അബി ചാഡ്വിക്ക് എന്ന യുവതിയ്ക്ക് ഏതാനും മാസങ്ങള്‍ കൊണ്ടാണ് അനിയന്ത്രിതമാം വിധം തടി കൂടിയത്. ശരീരഭാരം വര്‍ധിച്ചതിനു പിന്നിലെ കാരണം എന്താണെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടാതെ ഒടുവില്‍ അവര്‍ ഭക്ഷണം നിയന്ത്രിക്കാന്‍ തീരുമാനിച്ചു. ഡയറ്റിലൂടെ ഏതാണ്ട് ആറു കിലോഗ്രാമോളം ഭാരം കുറഞ്ഞെങ്കിലും അവരുടെ വയര്‍ വീര്‍ത്ത നിലയില്‍ തന്നെ തുടരുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ചാഡ്വിക്കിന് വയറില്‍ ശക്തമായ വേദന അനുഭവപ്പെടാന്‍ തുടങ്ങി. വയറിന്റെ വലതു ഭാഗത്ത് മുറിവ് മൂലം തുന്നലിട്ടതിന് സമാനമായ വേദനയായിരുന്നു അനുഭവപ്പെട്ടതെന്ന് ചാഡ്വിക്ക് ഓര്‍ത്തെടുക്കുന്നു. പതിയെപ്പതിയെ നടക്കാനും കുനിഞ്ഞു നില്‍ക്കാനുമൊക്കെ അവര്‍ക്ക് ബുദ്ധിമുട്ട് തോന്നാന്‍ തുടങ്ങി. ഒരു ടോസ്റ്റിന്റെ കഷ്ണം പോലും കഴിക്കാന്‍ പറ്റാത്ത വിധത്തില്‍ അസ്വസ്ഥത രൂക്ഷമായതിനെ തുടര്‍ന്നാണ് ചാഡ്വിക്ക്...

ലയണൽ മെസിയുമായുള്ള ബന്ധം മോശമായി"- താരം ക്ലബ് വിട്ടതിനെക്കുറിച്ച് പ്രതികരിച്ച് ലപോർട്ട

Image
 ബാഴ്‌സയിലെ പ്രതിസന്ധികളെക്കുറിച്ചും മറ്റും വിശദീകരിച്ച് നടത്തിയ പത്രസമ്മേളനത്തിൽ ലയണൽ മെസി ക്ലബ് വിടാനുണ്ടായ കാരണം വ്യക്തമാക്കി പ്രസിഡന്റായ യോൻ ലപോർട്ട. ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച അദ്ദേഹം അവസാന സമയത്ത് ക്ലബും താരവും തമ്മിലുള്ള ബന്ധം മോശമായിരുന്നു എന്നും സമ്മതിച്ചു."നിരവധി വർഷങ്ങളായി വിജയകരമായി മുന്നോട്ടു പോയിരുന്ന ഒരു ബന്ധമായിരുന്നു ഏതെങ്കിലും അവസാന സമയങ്ങളിൽ അതു മോശമായിരുന്നു. മെസിയെ അവതരിപ്പിച്ചത് എല്ലാ ബാഴ്‌സലോണ ആരാധകരെയും പോലെ എനിക്കും വിചിത്രമായി തോന്നി. താരം ബാഴ്‌സലോണയിൽ തന്നെ തുടരണമെന്നായിരുന്നു എനിക്കു താൽപര്യം. പക്ഷെ ഞങ്ങൾ ശരിയായ തീരുമാനമാണ് എടുത്തത്, ബാഴ്‌സയാണ് മറ്റെല്ലാത്തിനേക്കാളും വലുത്." ഞാനദ്ദേഹത്തിന് നന്മകൾ നേരുന്നു, താരം സന്തോഷത്തോടെ തുടരണം എന്നാണു എന്റെ ആഗ്രഹം. മെസിയത് അർഹിക്കുന്നു. ഇപ്പോൾ ഞങ്ങൾ എതിരാളികളായിരിക്കാം, തന്നെ എതിരാളികളായി തന്നെയാണ് ഇനി പലപ്പോഴും കൈകാര്യം ചെയ്യേണ്ടത്." ലപോർട്ട പറഞ്ഞു.

വീണ്ടും ഇരുട്ടടി, ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് 25 രൂപ കൂടി, പുതിയ വില

Image
  കൊച്ചി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി. 25 രൂപയാണ് സിലിണ്ടറൊന്നിന് കൂടിയത്. കൊച്ചിയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് പുതിയ വില 866 രൂപ 50 പൈസയാണ്.  അതേസമയം, വാണിജ്യസിലിണ്ടറുകളുടെ വില അഞ്ച് രൂപ കുറച്ചിട്ടുമുണ്ട്. സിലിണ്ടറൊന്നിന് 5 രൂപയാണ് കുറച്ചത്. പുതുക്കിയ വില കൊച്ചിയിൽ 1618 രൂപയാണ് സിലിണ്ടറൊന്നിന്.  ജൂൺ 2020 മുതൽ കേന്ദ്രസർക്കാർ എൽപിജി സബ്സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി നിർത്തലാക്കിയിരുന്നു. ഫലത്തിൽ സബ്സിഡി തന്നെ ഇല്ലാതായ അവസ്ഥയാണ് രാജ്യത്ത്.  പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റം തടഞ്ഞ് ജനങ്ങളെ സഹായിക്കാൻ നടപ്പാക്കി വന്ന സബ്ഡികളാണ് രാജ്യത്ത് പൂര്‍ണമായി ഇല്ലാതാകുന്നത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത്  ആദ്യം പെട്രോളിന്‍റെയും പിന്നീട് മോദി സര്‍ക്കാര്‍ വന്നശേഷം ഡീസലിന്‍റെയും സബ്സിഡി നിര്‍ത്തലാക്കി. കഴിഞ്ഞ വര്‍ഷം മുതൽ പ്രത്യേക ഉത്തരവുകളൊന്നും ഇല്ലാതെ പാചകവാതക സബ്സിഡിയും നിര്‍ത്തി. 2013-14 വര്‍ഷത്തിൽ ഒരു ലക്ഷത്തിലധികം കോടി രൂപയാണ് സബ്സിഡി നൽകാനായി ബജറ്റിൽ നീക്കിവെച്ചിരുന്നത്. ഈ സാമ്പത്തിക വര്‍ഷം ആകെ നീക്കിവെച്ചിര...

പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍; ദേശീയ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതില്‍ തടസമില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍

Image
പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ സുപ്രിംകോടതിയില്‍ വാദം പുനരാരംഭിച്ചു. അധിക സത്യവാങ്മൂലം നല്‍കണമെന്ന കോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചു. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച രണ്ട് പേജ് സത്യവാങ്മൂലം സമഗ്രമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. പെഗസിസ് പോലെയുള്ള സോഫ്റ്റ് വെയര്‍ ദേശീയ സുരക്ഷക്കായി ഉപയോഗിക്കുന്നതില്‍ നിയമതടസമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ദേശീയ സുരക്ഷ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും ഒരു സമിതിക്ക് രൂപം നല്‍കിയാല്‍ അതിന് മുന്‍പില്‍ എല്ലാം വിശദീകരിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. അതേസമയം ദേശീയ സുരക്ഷയെ കുറിച്ചോ പ്രതിരോധകാര്യങ്ങളെ കുറിച്ചോ ഒന്നും പറയാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. സുരക്ഷയിലോ പ്രതിരോധ കാര്യങ്ങളിലോ യാതൊരു ഇടപെടലും നടത്തില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന ദേശീയ സുരക്ഷയെ ബാധിക്കാത്ത ചിലചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ എന്താണ് തടസ്സമെന്നും ചോദിച്ചു. വിഷയത്തില്‍ കേന്ദ്രത്തിന് നോട്ടീസ് അയക്കാമെന്ന് പറഞ്ഞ കോടതി, കമ്മിറ്റി വേ...

അഫ്ഗാനിസ്ഥാൻ താലിബാൻ ഏറ്റെടുത്തതിനുള്ള ആദ്യ പ്രതികരണവുമായി ഇന്ത്യ

Image
  അഫ്ഗാനിസ്ഥാൻ താലിബാൻ ഏറ്റെടുത്തതിനുള്ള ആദ്യ പ്രതികരണവുമായി ഇന്ത്യ. സംഭവ വികാസങ്ങൾ ശ്രദ്ധാ പൂർവം വീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. എംബസി ഉദ്യോഗസ്ഥരുടെയും സിഖ്,ഹിന്ദു തുടങ്ങിയ ന്യൂനപക്ഷ വിവഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കും. അഫ്‌ഗാനിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കും. ഇരു രാജ്യങ്ങളുടെയും വികസനത്തിനായി ഒപ്പം നിന്ന മുഴുവൻ അഫ്ഗാൻകാർക്കും പിന്തുണ. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ നിർത്തിയത് ഒഴിപ്പിക്കലിന് തടസ്സമായി. അതേസമയം കാബൂളില്‍ ഇരുന്നൂറിലേറെ ഇന്ത്യക്കാര്‍ തിരികെയെത്താനാകാതെ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് സാഹചര്യത്തിലടക്കം തിരികെയത്താന്‍ കഴിയാത്തവര്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. ഇന്ന് കാബൂളിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദുചെയതതാണ് കൂടുതല്‍ പ്രതിസന്ധിക്കിടയാക്കിയത്. പലയിടത്തും ടെലഫോണ്‍ ബന്ധവും തകരാറിലായി. സാഹചര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം നിലപാടെടുക്കുക എന്നതാണ് ഇന്ത്യ നിലവില്‍ സ്വീകരിച്ചിരിക്കുന്ന തീരുമാനം. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയിരി...

സംസ്ഥാനത്ത് മദ്യവില്‍പന ഓണ്‍ലൈനിലൂടെ

Image
  സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ ഓണ്‍ലൈന്‍ ആയി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം തുടങ്ങും.ഓണ്‍ലൈന്‍ ആയി തുകയടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങാനുള്ള സൗകര്യം നാളെ മുതല്‍ ആരംഭിക്കും. തിരുവന്തപുരത്തും കോഴിക്കോടുമായി രണ്ട് ഔട്ട്ലെറ്റുകളില്‍ ആണ് പരീക്ഷണം. booking.kabc.co.in എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താം. സംസ്ഥാനത്ത് മദ്യവില്‍പനശാലകളിലെ തിരക്കും കൊവിഡ് വ്യാപന സാഹചര്യവും കണക്കിലെടുത്ത് ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്നും കോടതി വാക്കാല്‍ നിര്‍ദേശിക്കുകയുണ്ടായി. അതേസമയം ഓണം പ്രമാണിച്ച് തിരക്കൊഴിവാക്കാന്‍ വ്യാഴാഴ്ച മുതല്‍ മദ്യഷോപ്പുകള്‍ അധികസമയം പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ഏഴുമണി വരെയായിരുന്നു പ്രവര്‍ത്തന സമയം.

മാസം ഏഴ്​ ലക്ഷത്തിലധികം സമ്പാദിക്കാം; പുതിയ പ്രഖ്യാപനവുമായി യൂട്യൂബ്​

Image
  യൂട്യൂബിൽ കണ്ടൻറ് ക്രിയേറ്റർമാരായിട്ടുള്ളവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗ്ൾ. ടിക്ടോക്കിനും ഇൻസ്റ്റാഗ്രാം റീൽസിനും വെല്ലുവിളിയുയർത്തിക്കൊണ്ട് യൂട്യൂബ് അവതരിപ്പിച്ച ഹൃസ്യ വിഡിയോ പ്ലാറ്റ്ഫോമായ ഷോർട്സിലൂടെ ഇനി ക്രിയേറ്റർമാർക്ക് ലക്ഷങ്ങളുണ്ടാക്കാം. ഗൂഗിൾ 'യൂട്യൂബ് ഷോർട്സ് ഫണ്ടി'നത്തിൽ 100 മില്യൺ ഡോളറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2021-22 കാലഘട്ടങ്ങളിൽ ക്രിയേറ്റർമാർ പോസ്റ്റ് ചെയ്യുന്ന വൈറൽ വീഡിയോകൾക്കുള്ള വരുമാനമായാണ് ഇത്രയും വലിയ തുക കമ്പനി ചിലവഴിക്കുക. പ്രതിമാസംച 100 ഡോളർ മുതൽ 10,000 ഡോളർ വരെ (7.41 ലക്ഷം രൂപയോളം)  ഹ്രസ്വ വിഡിയോകൾ പോസ്റ്റ് ചെയ്ത് യൂട്യൂബർമാർക്ക് സമ്പാദിക്കാം.   എല്ലാ മാസവും ഈ ഫണ്ടിൽ നിന്ന് തുക ക്ലെയിം ചെയ്യാൻ തങ്ങൾ യോഗ്യതയുള്ള ആയിരക്കണക്കിന് ക്രിയേറ്റർമാരെ സമീപിക്കും. അവരുടെ 'ഷോർട്സ് വിഡിയോകൾക്ക് ലഭിച്ച വ്യൂസും കമൻറുകളും മറ്റ് ഇൻററാക്ഷനുകളും അടിസ്ഥാനമാക്കി 100 ഡോളർ മുതൽ 10,000 ഡോളർ വരെ റിവാർഡ് നൽകുമെന്നും യൂട്യൂബ് വ്യക്തമാക്കുന്നു. യൂട്യൂബ് പാർട്ണർ പ്രോഗ്രാമിലെ ക്രിയേറ്റർമാർക്ക് മാത്രമല്ല, ഇതിൽ പെങ്കടുക്കാനുള്ള യോഗ്യത, മറിച്ച് ഏ...

ഷവര്‍മയ്‌ക്കൊപ്പം നൽകിയ മയോണൈസ് മോശം എട്ടുപേർ ഭക്ഷ്യവിഷബാധ ബേക്കറി ഉടമയെ അറസ്റ്റ് ചെയ്തു

Image
കൊച്ചി: ഷവര്‍മ കഴിച്ച എട്ടുപേരെ ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്താണിയിലെ പുതുശ്ശേരി ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയെറ്റത്. വെള്ളിയാഴ്ച വൈകിട്ടാണ് ഇവര്‍ ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ചത്.ശനിയാഴ്ച രാവിലെ വയറിളക്കവും മറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. ചെങ്ങമനാട് ഇളയിടത്ത് ഗോകുല്‍ സെമന്‍ (23), പുതിയേടന്‍ റെനൂബ് രവി(21), വാടകപ്പുറത്ത് ജിഷ്ണു(25), ചെട്ടിക്കാട് ശ്രീരാജ് സുരേഷ് (24), പാലശ്ശേരി ആട്ടാംപറമ്പില്‍ അമല്‍ കെ അനില്‍(23) എന്നിവര്‍ ചെങ്ങമനാട് ഗവ.ആശുപത്രിയിലും കുന്നകര മനായിക്കുടത്ത് സുധീര്‍ സാലാം(35), മക്കളായ ഹൈദര്‍(7), ഹൈറ(5) എന്നിവരെ ദേശം സിഎ ആശുപത്രിയിലുമാണ് പ്രവേശിപ്പിത്. ആരുടെയും നില ഗുരുതരമല്ല. ഇവര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ശനിയാഴ്ച ചെങ്ങമനാട് എസ് ഐ പിജെ കുര്യക്കോസിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി ബേക്കറി അടപ്പിക്കികയും ഉടമയായ ആന്റണിയെ(64) അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ബേക്കറിയില്‍ പരിശോധന നടത്തി. ഷവര്‍മയ്‌ക്കൊപ്പം നല്‍കിയ മയണൈസ് മോശമായതാണ് വിഷബാധയ്ക്ക് കാരണമെന്നാണ...