ഷവര്‍മയ്‌ക്കൊപ്പം നൽകിയ മയോണൈസ് മോശം എട്ടുപേർ ഭക്ഷ്യവിഷബാധ ബേക്കറി ഉടമയെ അറസ്റ്റ് ചെയ്തു


കൊച്ചി: ഷവര്‍മ കഴിച്ച എട്ടുപേരെ ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്താണിയിലെ പുതുശ്ശേരി ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയെറ്റത്. വെള്ളിയാഴ്ച വൈകിട്ടാണ് ഇവര്‍ ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ചത്.ശനിയാഴ്ച രാവിലെ വയറിളക്കവും മറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്.


ചെങ്ങമനാട് ഇളയിടത്ത് ഗോകുല്‍ സെമന്‍ (23), പുതിയേടന്‍ റെനൂബ് രവി(21), വാടകപ്പുറത്ത് ജിഷ്ണു(25), ചെട്ടിക്കാട് ശ്രീരാജ് സുരേഷ് (24), പാലശ്ശേരി ആട്ടാംപറമ്പില്‍ അമല്‍ കെ അനില്‍(23) എന്നിവര്‍ ചെങ്ങമനാട് ഗവ.ആശുപത്രിയിലും കുന്നകര മനായിക്കുടത്ത് സുധീര്‍ സാലാം(35), മക്കളായ ഹൈദര്‍(7), ഹൈറ(5) എന്നിവരെ ദേശം സിഎ ആശുപത്രിയിലുമാണ് പ്രവേശിപ്പിത്. ആരുടെയും നില ഗുരുതരമല്ല.

ഇവര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ശനിയാഴ്ച ചെങ്ങമനാട് എസ് ഐ പിജെ കുര്യക്കോസിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി ബേക്കറി അടപ്പിക്കികയും ഉടമയായ ആന്റണിയെ(64) അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ബേക്കറിയില്‍ പരിശോധന നടത്തി. ഷവര്‍മയ്‌ക്കൊപ്പം നല്‍കിയ മയണൈസ് മോശമായതാണ് വിഷബാധയ്ക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം.


Comments

Popular posts from this blog

What is Wi-Fi ? Wi-Fi क्या है पूरी जानकारी हिंदी में

വിദേശത്തും റെയിൽവേയിലും ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; യുവാവിനെതിരെ ഗുരുതര ആരോപണവുമായി 14 വനിതാ ഉദ്യോഗാർത്ഥികൾ [Exclusive]

VPN क्या है? पूरी जानकारी हिंदी में।