സംസ്ഥാനത്ത് മദ്യവില്‍പന ഓണ്‍ലൈനിലൂടെ

 

wikki

സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ ഓണ്‍ലൈന്‍ ആയി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം തുടങ്ങും.ഓണ്‍ലൈന്‍ ആയി തുകയടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങാനുള്ള സൗകര്യം നാളെ മുതല്‍ ആരംഭിക്കും. തിരുവന്തപുരത്തും കോഴിക്കോടുമായി രണ്ട് ഔട്ട്ലെറ്റുകളില്‍ ആണ് പരീക്ഷണം. booking.kabc.co.in എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താം.


സംസ്ഥാനത്ത് മദ്യവില്‍പനശാലകളിലെ തിരക്കും കൊവിഡ് വ്യാപന സാഹചര്യവും കണക്കിലെടുത്ത് ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.

ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്നും കോടതി വാക്കാല്‍ നിര്‍ദേശിക്കുകയുണ്ടായി. അതേസമയം ഓണം പ്രമാണിച്ച് തിരക്കൊഴിവാക്കാന്‍ വ്യാഴാഴ്ച മുതല്‍ മദ്യഷോപ്പുകള്‍ അധികസമയം പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ഏഴുമണി വരെയായിരുന്നു പ്രവര്‍ത്തന സമയം.

Comments

Popular posts from this blog

What is Wi-Fi ? Wi-Fi क्या है पूरी जानकारी हिंदी में

വിദേശത്തും റെയിൽവേയിലും ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; യുവാവിനെതിരെ ഗുരുതര ആരോപണവുമായി 14 വനിതാ ഉദ്യോഗാർത്ഥികൾ [Exclusive]

VPN क्या है? पूरी जानकारी हिंदी में।