ലയണൽ മെസിയുമായുള്ള ബന്ധം മോശമായി"- താരം ക്ലബ് വിട്ടതിനെക്കുറിച്ച് പ്രതികരിച്ച് ലപോർട്ട
ബാഴ്‌സയിലെ പ്രതിസന്ധികളെക്കുറിച്ചും മറ്റും വിശദീകരിച്ച് നടത്തിയ പത്രസമ്മേളനത്തിൽ ലയണൽ മെസി ക്ലബ് വിടാനുണ്ടായ കാരണം വ്യക്തമാക്കി പ്രസിഡന്റായ യോൻ ലപോർട്ട. ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച അദ്ദേഹം അവസാന സമയത്ത് ക്ലബും താരവും തമ്മിലുള്ള ബന്ധം മോശമായിരുന്നു എന്നും സമ്മതിച്ചു."നിരവധി വർഷങ്ങളായി വിജയകരമായി മുന്നോട്ടു പോയിരുന്ന ഒരു ബന്ധമായിരുന്നു ഏതെങ്കിലും അവസാന സമയങ്ങളിൽ അതു മോശമായിരുന്നു. മെസിയെ അവതരിപ്പിച്ചത് എല്ലാ ബാഴ്‌സലോണ ആരാധകരെയും പോലെ എനിക്കും വിചിത്രമായി തോന്നി. താരം ബാഴ്‌സലോണയിൽ തന്നെ തുടരണമെന്നായിരുന്നു എനിക്കു താൽപര്യം. പക്ഷെ ഞങ്ങൾ ശരിയായ തീരുമാനമാണ് എടുത്തത്, ബാഴ്‌സയാണ് മറ്റെല്ലാത്തിനേക്കാളും വലുത്."
ഞാനദ്ദേഹത്തിന് നന്മകൾ നേരുന്നു, താരം സന്തോഷത്തോടെ തുടരണം എന്നാണു എന്റെ ആഗ്രഹം. മെസിയത് അർഹിക്കുന്നു. ഇപ്പോൾ ഞങ്ങൾ എതിരാളികളായിരിക്കാം, തന്നെ എതിരാളികളായി തന്നെയാണ് ഇനി പലപ്പോഴും കൈകാര്യം ചെയ്യേണ്ടത്." ലപോർട്ട പറഞ്ഞു.

Comments
Post a Comment