Posts

sss

  കണ്ണൂർ: കണ്ണൂരിൽ (Kannur) ഏഴു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പനയത്താം പറമ്പ് (Panayathamparamb) സ്വദേശി പ്രമ്യയെയാണ് ഷൈജേഷ് കഴുത്തിന് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെട്ട പ്രതിക്കായി ചക്കരക്കൽ പൊലീസ് അന്വേഷണം തുടങ്ങി.   updating...

കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന വള്ളം മുങ്ങി 4 മരണം

Image
കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന വള്ളം മുങ്ങി 4 മരണം; അപകടം രാവിലെ പത്തരയോടെ

കാൽനടയായി വളാഞ്ചേരിയിൽ നിന്നും ലഡാക്കിലേക്ക്: ദമ്പതികളുടെ സ്വപ്നയാത്ര

Image
മലപ്പുറം വളാഞ്ചേരി മുതല്‍ ലഡാക് വരെ കാല്‍നടയായി പോവുകയാണ് എടയൂര്‍ സ്വദേശികളായ ദമ്പതികള്‍. പ്രകൃതിയെയും മനുഷ്യരെയും അടുത്തറിഞ്ഞുള്ള യാത്രയാണ് ദമ്പതികളായ അബ്ബാസിന്റെയും ഷഹനയുടെയും ലക്ഷ്യം

ചരിത്രമെഴുതി റൊണാൾഡോ; രാജ്യാന്തര ഫുടബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം; 111 ഗോളുകൾ

Image
രാജ്യാന്തര ഫുടബോളിൽ പുതു ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുടബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറാന്റെ അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡാണ് റൊണാൾഡോ മാറി കടന്നിരിക്കുന്നത്. അന്താരാഷ്ട്ര ഫുടബോളിൽ റൊണാൾഡോയുടെ ഗോൾ നേട്ടം 111 ആയി. അയര്ലണ്ടിനെതിരായ യോഗ്യത മത്സരത്തിലാണ് റൊണാൾഡോ റൊണാൾഡോ പുതു റെക്കോർഡ് തന്റെ പേരിൽ എഴുതി ചേർത്തത്. അയർലണ്ടിനെതിരായി ഇരട്ട ഗോളുകളാണ് റൊണാള്ഡോ നേടിയത്. അതേസമയം, അഭ്യൂഹങ്ങൾ അവസാനിപ്പിച്ചു പോർചുഗൽ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്നെ താനാക്കി മാറ്റിയ ക്ലബിലേക്ക് തന്നെ അദ്ദേഹം മടങ്ങി എത്തിയിരിക്കുന്നു. ഇറ്റലിയിൽ നിന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് റൊണാൾഡോ എത്തുന്നുവെന്ന് യുണൈറ്റഡ് ഔദ്യോഗികമായി അറിയിച്ചു. രണ്ട് വർഷത്തെ കരാറിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരികെയെത്തുന്നത്. ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കാനുള്ള ഓപ്ഷനുമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കാനും ഓൾഡ് ട്രാഫോർഡിൽ ആരാധകരെ കാണാനും ഇന്റർനാഷണൽ മത്സരങ്ങൾക്ക് ശേഷം റൊണാൾഡോ എത്ത...

കട്ടപ്പനയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം

Image
കട്ടപ്പന: ടൗണിൽ നിർമ്മാണത്തിലിരുന്ന  കെട്ടിടത്തിനു മുകളിൽ നിന്ന് യുവാവ് വീണു മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ലബ്ബക്കട പുളിക്കൽ  ജോസിന്റെ മകൻ ജോബിനാണ് മരിച്ചത്.  പോസ്റ്റുമോർട്ടത്തിനു ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സുഹൃത്തുക്കളിലൊരാളുടെ ജന്മദിനാഘോഷത്തിൻറെ ഭാഗമായി ജോബിൻ ഉൾപ്പെട്ട എട്ടംഗ സംഘമാണ് പുളിയന്മല റോഡിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ എത്തിയത്. മദ്യപിച്ച ശേഷമാണ് ഇവർ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. രണ്ടു പേർ വീണ്ടും മദ്യം വാങ്ങാനായി പോയപ്പോഴാണ് സംഭവം നടന്നത്.  എന്നാൽ അപകടം നടന്ന ദിവസം വൈകുന്നേരം അഞ്ചു മണി വരെ ജോബിൻ ലബ്ബക്കടയിലുണ്ടായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. ആറരയോടെ ജോബിൻ കെട്ടിടത്തിൽ നിന്ന് വീണതായി അറിയിച്ചു. പണയത്തിലിരുന്ന ബൈക്ക് വാങ്ങിക്കൊണ്ടു വരാമെന്ന് പറഞ്ഞാണ് കട്ടപ്പനക്ക് പോയതെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം പൊലീസിൽ പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം. സംഘത്തിലെ നാലു പേരെ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനിടെ മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ ജോബിൻ കൊവിഡ...

കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശു മരിച്ച നിലയില്‍

Image
  കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചികിത്സയിലിരുന്ന 17കാരി ക്ലോസറ്റില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചി മുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ശുചീകരണ തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ വിവരമറിയച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പതിനേഴുകാരിയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്‌സോ കേസായതിനാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്താനാണ് ശ്രമം. കഴിഞ്ഞ ദിവസമായിരുന്നു പെണ്‍കുട്ടി ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. എപ്പോഴാണ് സംഭവം നടന്നത് എന്നതടക്കം ഉള്ള കാര്യങ്ങളില്‍ വ്യക്തതയില്ല. പെണ്‍കുട്ടിയേയും ആശുപത്രി അധികൃതരെയും പൊലീസ് ചോദ്യം ചെയ്തു. പോക്‌സോ കേസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ന് രാവിലെയാണ് പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം സ്‌കാനിങ്ങിനായി ആശുപത്രിയില്‍ എത്തിയത്.

അങ്കമാലിയില്‍ മക്കളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു; മരണം തൃശ്ശൂരിലേക്ക് കൊണ്ടുപോകും വഴി

Image
എറണാകുളം:  അങ്കമാലിയിൽ പിഞ്ചുകുട്ടികളെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മരിച്ചു. അങ്കമാലി തുറവൂരിൽ ഇളന്തുരുത്തി വീട്ടിൽ അഞ്ജുവാണ് മക്കളുമായി ആത്മഹത്യ ചെയ്തത്. മുറി അടച്ചിട്ട അ‍ഞ്ജു അടുക്കളയില്‍ ഉണ്ടായിരുന്ന മണ്ണെണ്ണ സ്വന്തം ദേഹത്തേക്കും ഏഴും മൂന്നും വയസ്സുള്ള മക്കളുടെ ദേഹത്തേക്കും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭർത്താവിന്‍റെ അമ്മ വീട്ടിൽ നിന്നിറങ്ങിയ ഏതാനും മിനിറ്റുകൾക്കുള്ളിലായിരുന്നു സംഭവം. ശബ്ദം കേട്ട അയൽക്കാർ സ്ഥലത്തെത്തി മൂവരെയും ആശുപത്രിയില്‍ എത്തിച്ചു. ഏഴ് വയസ്സുകാരി ആതിരയെയും മൂന്ന് വയസ്സുകാരൻ അനുഷിനെയും മരിച്ച നിലയിലാണ് എത്തിച്ചതെന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രി അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ അഞ്ജുവിനെ തൃശ്ശൂര്‍ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഒന്നരമാസം മുൻപാണ് അഞ്ജുവിന്‍റെ ഭർത്താവ് അനൂപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഡ്രൈവറായിരുന്ന അനൂപിന് 34 വയസ്സായിരുന്നു പ്രായം. ഭർത്താവിന്‍റെ പെട്ടെന്നുള്ള മരണത്തിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു അഞ്ജു.