കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശു മരിച്ച നിലയില്‍
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചികിത്സയിലിരുന്ന 17കാരി ക്ലോസറ്റില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചി മുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ശുചീകരണ തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ വിവരമറിയച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പതിനേഴുകാരിയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് കണ്ടെത്തിയത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്‌സോ കേസായതിനാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്താനാണ് ശ്രമം. കഴിഞ്ഞ ദിവസമായിരുന്നു പെണ്‍കുട്ടി ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. എപ്പോഴാണ് സംഭവം നടന്നത് എന്നതടക്കം ഉള്ള കാര്യങ്ങളില്‍ വ്യക്തതയില്ല.
പെണ്‍കുട്ടിയേയും ആശുപത്രി അധികൃതരെയും പൊലീസ് ചോദ്യം ചെയ്തു. പോക്‌സോ കേസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ന് രാവിലെയാണ് പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം സ്‌കാനിങ്ങിനായി ആശുപത്രിയില്‍ എത്തിയത്.

Comments
Post a Comment