ചരിത്രമെഴുതി റൊണാൾഡോ; രാജ്യാന്തര ഫുടബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം; 111 ഗോളുകൾ

രാജ്യാന്തര ഫുടബോളിൽ പുതു ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുടബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറാന്റെ അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡാണ് റൊണാൾഡോ മാറി കടന്നിരിക്കുന്നത്. അന്താരാഷ്ട്ര ഫുടബോളിൽ റൊണാൾഡോയുടെ ഗോൾ നേട്ടം 111 ആയി. അയര്ലണ്ടിനെതിരായ യോഗ്യത മത്സരത്തിലാണ് റൊണാൾഡോ റൊണാൾഡോ പുതു റെക്കോർഡ് തന്റെ പേരിൽ എഴുതി ചേർത്തത്. അയർലണ്ടിനെതിരായി ഇരട്ട ഗോളുകളാണ് റൊണാള്ഡോ നേടിയത്.
അതേസമയം, അഭ്യൂഹങ്ങൾ അവസാനിപ്പിച്ചു പോർചുഗൽ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്നെ താനാക്കി മാറ്റിയ ക്ലബിലേക്ക് തന്നെ അദ്ദേഹം മടങ്ങി എത്തിയിരിക്കുന്നു. ഇറ്റലിയിൽ നിന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് റൊണാൾഡോ എത്തുന്നുവെന്ന് യുണൈറ്റഡ് ഔദ്യോഗികമായി അറിയിച്ചു.
രണ്ട് വർഷത്തെ കരാറിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരികെയെത്തുന്നത്. ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കാനുള്ള ഓപ്ഷനുമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കാനും ഓൾഡ് ട്രാഫോർഡിൽ ആരാധകരെ കാണാനും ഇന്റർനാഷണൽ മത്സരങ്ങൾക്ക് ശേഷം റൊണാൾഡോ എത്തുമെന്നും യുണൈറ്റഡ് അറിയിച്ചു.
12 വർഷത്തെ ഇടവേളക്ക് ശേഷമാണ് താരം യുണൈറ്റഡിൽ തിരിച്ചെത്തുന്നത്. യുവന്റസ് വിട്ട ക്രിസ്റ്റ്യാനോയെ സ്വന്തമാക്കാൻ ആദ്യം മാഞ്ചസ്റ്റർ സിറ്റിയായിരുന്നു മുന്നിലുണ്ടായിരുന്നത്. ഇതേ സമയം യുണൈറ്റഡും താരത്തെ ടീമിലെത്തിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. യുണൈറ്റഡിന്റെ ഓഫർ വന്നതോടെ സിറ്റി ചർച്ചകളിൽ നിന്ന് പിന്മാറി. ഏറെ വൈകാതെ യുണൈറ്റഡ് കാര്യങ്ങൾ വേഗത്തിലാക്കി ആഗസ്റ്റ് 27ന് ട്രാൻസ്ഫർ പ്രഖാപിക്കുകയായിരുന്നു.
Comments
Post a Comment